ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തി. ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെ ബെഗുംപെട്ടില്‍ വിമാനമിറങ്ങിയ അമിത് ഷായെ ബിജെപി സംസ്‌ഥാന നേതൃത്വം സ്വീകരിച്ചു. ഹൈദരാബാദ് പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി ക്ഷേത്രത്തില്‍ അമിത് ഷാ ദര്‍ശനം നടത്തി.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സെക്കന്തരാബാദിലെ റോഡ് ഷോയിലും, പൊതുയോഗത്തിലും അമിത് ഷാ പങ്കെടുക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബിജെപി ദേശീയ വക്‌താവ് സംപിത് പാത്രയും ഹൈദരാബാദില്‍ ക്യാംപ് ചെയ്യുന്നുണ്ട്
അതേസമയം ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം തീര്‍ക്കാന്‍ അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടെങ്കിലും, മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
Read also: ദളിത് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന് അർഹരല്ലെന്ന നിലപാടാണ് ബിജെപിക്ക്; രാഹുല്‍ ഗാന്ധി