ന്യൂഡെല്‍ഹി: രാജ്യത്തെ ദളിത്-ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അറുപത് ലക്ഷത്തോളം വരുന്ന പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പാണ് നിര്‍ത്തിവെച്ചത്.
ദളിത് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഉണ്ടാകാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവരാണ് ബിജെപിയെന്ന രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഉയര്‍ത്തിയത്. ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിര്‍ത്തുന്ന സര്‍ക്കാര്‍ തീരുമാനം ഇത് വ്യക്‌തമാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടിംഗ് നിര്‍ത്തിയതോടെ പതിനാലോളം സംസ്‌ഥാനങ്ങള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് നിര്‍ത്തി. ഈ വിഷയത്തില്‍ ഒരു വര്‍ഷമായിട്ടും പരിഹാരം കാണാന്‍ ക്യാബിനറ്റിനായിട്ടില്ല. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.
Read also: സമരത്തിൽ നിന്ന് പിറകോട്ടില്ല; സർക്കാർ നിർദ്ദേശങ്ങൾ തള്ളി കർഷകർ