തിരിച്ചടി താങ്ങില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

By Staff Reporter, Malabar News
'Return to Mumbai and talk to me'; Uddhav Thackeray to rebels
Ajwa Travels

മുംബൈ: വേണ്ടിവന്നാൽ മുംബൈയിലെ ശിവസേനാ ആസ്‌ഥാന മന്ദിരം ഇടിച്ചു തകർക്കുമെന്ന ബിജെപി എംഎൽഎ പ്രസാദ് ലാഡിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല, കൃത്യമായ മറുപടിയുണ്ടാകുമെന്നും താക്കറെ പറഞ്ഞു.

മഹാരാഷ്‌ട്ര സർക്കാരിന്റെ ഒരു പരിപാടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ‘ഞങ്ങളെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട് പറയാനുള്ളത് അത്തരമൊരു നീക്കത്തിന് മുതിരുമ്പോൾ തിരിച്ചടി കിട്ടിയാൽ അത് താങ്ങാൻ ബുദ്ധിമുട്ടാകുമെന്ന് മാത്രമേ പറയാനുള്ളൂ’, ഉദ്ധവ് പറഞ്ഞു.

സഖ്യകക്ഷി സർക്കാരിൽ അംഗങ്ങളായ എൻസിപിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ കൂടി സാന്നിധ്യത്തിലാണ് ഉദ്ധവ് താക്കറെ ബിജെപിക്ക് മുന്നറിയിപ്പ് നൽകിയത്. അതേസമയം ശിവസേനയുടെ ആസ്‌ഥാന മന്ദിരം തകർക്കുമെന്ന പ്രസ്‌താവന നടത്തിയ ബിജെപി എംഎൽഎ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറഞ്ഞു.

Read Also: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ ആറ് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE