ഒമ്പത് കോടി വർഷം ചരിത്രമുള്ള അപൂർവ മരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന വൊല്ലെമി പൈൻമരമാണ് 9 കോടി വർഷത്തോളം മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നത്.
ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ ഘട്ടത്തിൽ ഈ മരവും അപ്രത്യക്ഷമായെന്ന് കണക്കാക്കിയിരുന്നെങ്കിലും 1994ൽ ഓസ്ട്രേലിയയിലെ സിഡ്നിക്ക് 180 കിലോമീറ്ററോളം അകലെ ഇവ കണ്ടെത്തുകയായിരുന്നു. ഈ അപൂർവ മരത്തിൽ ആദ്യമായി പഴമുണ്ടായിരിക്കുകയാണ് ഇപ്പോൾ.
ഈ മരത്തിന്റെ ഒരു തൈ അലിസ്റ്റർ തോംസൺ, പമേല എന്നീ ദമ്പതികൾ കൊണ്ടുപോവുകയും അത് ഇംഗ്ളണ്ടിലെ മാൽവേൺ കുന്നികളിലുള്ള തങ്ങളുടെ തോട്ടത്തിൽ നട്ടുവളർത്തുകയും ചെയ്തു. ഈ മരമാണ് ഇപ്പോൾ കായ്ച്ചിരിക്കുന്നത്. അപൂർവമായ ഈ മരത്തിന്റെ കൂടുതൽ തൈകൾ പഴത്തിൽ നിന്ന് നട്ടുവളർത്താനാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.
‘മങ്കി പസിൽ ടട്രീ’ എന്നയിനം മരങ്ങളുമായി സാമ്യമുള്ള ഈ മരങ്ങളിൽ ആൺകായകളും പെൺകായകളും പിടിക്കും. മേയ് നാലിന് തങ്ങൾ പൂന്തോട്ടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ദമ്പതികൾ അറിയിച്ചിട്ടുണ്ട്.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്ക്ക് മുന്നറിയിപ്പ്