എറണാകുളം: കൊച്ചിയിൽ അമ്മയ്ക്ക് മകളുടെ ക്രൂര മർദ്ദനം. പനങ്ങാടാണ് സംഭവം. കമ്പിപ്പാര കൊണ്ടുള്ള മകൾ നിവ്യയുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്സ് ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ അമ്മ സരസുവിനെ ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.
കമ്പിപ്പാര കൊണ്ടുള്ള അടിയിൽ വാരിയെല്ല് ഒടിഞ്ഞ സരസുവിനെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കഴുത്തിൽ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ട ശേഷമാണ് കമ്പിപ്പാര കൊണ്ട് അടിച്ചത്. സംഭവത്തിൽ സരസു പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന് ശേഷം മുങ്ങിയ നിവ്യയെ വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകം, കഞ്ചാവ് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ നിവ്യ പ്രതിയാണെന്ന് പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തര നവ്യ വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. വിവാഹിതയായ നിവ്യ ഭർത്താവുമായി അകന്നു കഴിയുകയാണ്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































