തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ ഭാര്യയുടെ സഹോദരനിൽ നിന്ന് മർദ്ദനമേറ്റ മിഥുന്റെ ചികിൽസ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷാഹിദ കമാൽ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിൽസയിൽ കഴിയുന്ന മിഥുന്റെ ചികിൽസയ്‌ക്ക് വേണ്ടി വനിതാ കമ്മീഷൻ ഇടപെട്ടിരുന്നു.
ചികിൽസയ്‌ക്കായി സഹായിക്കണമെന്ന് മിഥുന്റെ ഭാര്യ ദീപ്‌തി വനിതാ കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇടപെടൽ. ഷാഹിദാ കമാല്‍ ദീപ്‌തി യെ ചിറയിൻകീഴിലെ വീട്ടിലെത്തി കണ്ട് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിരുന്നു.
കഴിഞ്ഞ 29നാണ് ദീപ്‌തിയും മിഥുനും വിവാഹിതരാകുന്നത്. 31നാണ് ദീപ്‌തിയുടെ സഹോദരൻ ഡാനിഷ് ദീപ്‌തിയെയും ഭര്‍ത്താവ് മിഥുനെയും തന്ത്രപരമായി വിളിച്ചു വരുത്തിയത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മിഥുനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയാണ് ഡാനിഷ് കടന്നു കളഞ്ഞത്.
Must Read: കോവിഡ് ഗുളികയ്‌ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ







































