കോവിഡ് ഗുളികയ്‌ക്ക്‌ ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ

By Web Desk, Malabar News
covid-karnataka
Representational Image
Ajwa Travels

ലണ്ടൻ: കോവിഡ് ചികിൽസയ്‌ക്ക്‌ ഉപയോഗിക്കുന്ന ഗുളികയ്‌ക്ക്‌ ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്‌ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രോഡക്‌ട് റഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) അംഗീകാരം നൽകിയത്.

‘മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ്’ വികസിപ്പിച്ചതാണ് ഈ ഗുളിക. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണ സാധ്യതയുള്ളവർക്കും ഈ ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ളിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്‌ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. അതിനാൽ കോവിഡ് ചികിൽസയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്. അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരിക്കുന്നത്.

ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദ ചികിൽസ ലഭ്യമാക്കുന്നത് വൻമാറ്റമുണ്ടാക്കും. ഗുളിക യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. അതേസമയം മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി ശ്രമിക്കുക ആണെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട് ചെയ്യുന്നു.

ശാസ്‌ത്രജ്‌ഞരും ക്ളിനിക് പരിശോധകരും ഗുളികയുടെ ഫലപ്രാപ്‌തിയിൽ സന്തുഷ്‌ടരാണെന്നും കോവിഡ് തീവ്രമായി വരുന്നവർക്ക് മരുന്ന് ഫലപ്രദമാണെന്നും പരിശോധന നടത്തിയ ഏജൻസി മേധാവി പറഞ്ഞു. കോവിഡ് പ്രതിരോധ ഗുളികയ്‌ക്ക്‌ അംഗീകാരം നൽകിയ ദിവസം ചരിത്ര ദിനമാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇത് കോവിഡ് ബാധിതർക്ക് ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന മികച്ച ചികിൽസ ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കുവൈറ്റിൽ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE