മലപ്പുറം: എടപ്പാളിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് ഇന്നലെ രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് യുവതി തന്റെ സഹോദരന് മൊബൈലിൽ സന്ദേശം അയച്ചിരുന്നു.
സന്ദേശം കണ്ടയുടനെ സഹോദരൻ ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. വിദേശത്തുള്ള ഭർത്താവ് റഷീദ് ഒരു മാസം മുമ്പാണ് നാട്ടിൽ വന്നുപോയത്. അതേസമയം, സംഭവത്തിൽ മലപ്പുറം സ്വദേശിയായ ഒരു യുവാവിനെതിരെ ഷഫീലയുടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ യുവാവ് മൊബൈലിൽ സന്ദേശം അയച്ച് ശല്യപെടുത്തിയതായും കഴിഞ്ഞ ദിവസം രണ്ടു തവണ വീട്ടിലെത്തി ഷഫീലയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം ഷഫീലയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
Most Read: ധീരജ് കൊലകേസ്; പോലീസ് ഇന്ന് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കും








































