കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ആഹ്ളാദ പ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേർക്കെതിരെയുമാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. കടവത്തൂരിലാണ് ഒരുസ് അംഗം ആഹ്ളാദ പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോൾ ബിജെപി പ്രവർത്തകയായ വ്യാപാരിക്ക് പരിക്കേറ്റു.
കടവത്തൂർ സ്വദേശി ലീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കടവത്തൂർ മുണ്ടത്തോടിലെ കുരുങ്ങാട്ട് ഹൗസിലെ കെ. പത്‌മരാജനെയാണ് മരണം വരെ ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചത്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നാലാം ക്ളാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് പത്‌മരാജൻ മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































