തൃശൂർ: യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്റ്റിലായത്. നാല് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. വായ്പ തട്ടിപ്പ് ഉൾപ്പടെ 19ഓളം കേസുകളിൽ പ്രതിയാണ് ലെനിൻ.
2021 ഒക്ടോബറിൽ ആയിരുന്നു സംഭവം. കണ്ണൂർ സ്വദേശിനിയായ 38കാരിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Also Read: ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…






































