കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോർജ് എന്ന വ്യക്തിയുടെ വീടിന്റെ വഴിയില്ലായിരുന്നു മൃതദേഹം. സൗത്ത് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പനംപള്ളി നഗറിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള സ്ഥലമാണ് കോന്തുരുത്തി. ഹരിതകർമ സേനാംഗങ്ങൾ ഇന്ന് രാവിലെ മാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുന്നതായാണ് കണ്ടതെന്ന് ശുചീകരണ തൊഴിലാളികൾ പറഞ്ഞു. എന്നാൽ, സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ജോർജിന്റെ മൊഴി.
അതേസമയം, ജോർജ് ചാക്ക് അന്വേഷിച്ച് നടന്നിരുന്നുവെന്ന് സമീപവാസികൾ പോലീസിനോട് പറഞ്ഞു. ജോർജ് കുറെ കാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കൾ സ്ഥലത്തില്ല. വെളുപ്പിന് ഒച്ചകേട്ടതായും ചിലർ പറയുന്നു. കൊലപാതകമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും



































