മസ്‌കറ്റ്: വനിതാ ഏഷ്യകപ്പ് ഹോക്കി സെമിഫൈനലിൽ ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരിടും. പൂൾ എയിൽ ജപ്പാനു പിന്നിൽ രണ്ടാം സ്‌ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മൽസരത്തിൽ മലേഷ്യയെ 9-0ന് തോൽപിച്ച ഇന്ത്യ 2ആം മൽസരത്തിൽ ജപ്പാനോട് 0-2ന് തോറ്റിരുന്നു. നിർണായകമായ മൂന്നാം മൽസരത്തിൽ സിംഗപ്പൂരിനെ 9-1ന് തോൽപിച്ചാണ് ഇന്ത്യ സെമി പ്രവേശനം സാധ്യമാക്കിയത്.
ലോക റാങ്കിംഗിൽ ഒമ്പതാം സ്‌ഥാനത്തുള്ള സവിത പുനിയയുടെ നേതൃത്വത്തിലുള്ള വനിതാ ടീം, റാങ്കിംഗിൽ 11ആം സ്‌ഥാനത്തുള്ള സൗത്ത് കൊറിയക്കെതിരെ ജയം പ്രതീക്ഷിച്ചു തന്നെയാണ് ഇറങ്ങുന്നത്. കൊറിയയുടെ വേഗതയേറിയ ശൈലി മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി. ആക്രമണ നിരയും പ്രതിരോധവും ഒരുപോലെ ശോഭിച്ചാൽ ഫൈനൽ പ്രവേശനം ഇന്ത്യക്ക് എളുപ്പമാവും.
Read Also: ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്‌റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും








































