ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്‌റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും

By Team Member, Malabar News
Crime Branch Give Application On High Court for The Custody of Dileep And Others
Ajwa Travels

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ കസ്‌റ്റഡി ആവശ്യപ്പെടാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. ഇതിനായി ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകും. കൂടാതെ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയെ ശക്‌തമായി എതിർക്കുകയും ചെയ്യും.

കേസിന്റെ അന്വേഷണത്തിനായി ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് നിലവിൽ ക്രൈം ബ്രാഞ്ച് സംഘം. കൂടാതെ അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണുകൾ ഇന്ന് കൈമാറാനും പ്രതികൾ തയ്യാറായിട്ടില്ല. ശാസ്‌ത്രീയ പരിശോധനക്കായി ഫോണുകൾ അഭിഭാഷകനെ ഏൽപ്പിച്ചതായാണ് പ്രതികൾ നൽകുന്ന വിശദീകരണം. കൂടാതെ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും, അതിനാൽ തന്നെ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറില്ലെന്നും പ്രതികൾ രേഖാമൂലം അറിയിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌.

അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ കഴിഞ്ഞ 3 ദിവസമായി തുടർന്ന ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനിച്ചത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്റെ മൊഴിയും ക്രൈം ബ്രാഞ്ച് ഇന്നലെ ശേഖരിച്ചു. തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്.

Read also: ഇരയെ വിവാഹം കഴിച്ചാലും പീഡനക്കുറ്റം നിലനിൽക്കും; പ്രതിക്ക് 27 വർഷം കഠിന തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE