വിമന്‍സ് ടി-20 ചലഞ്ച് വരുന്ന നവംബറില്‍ യുഎഇയില്‍ വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 4 മുതല്‍ 9 വരെ ടൂര്‍ണമെന്റ് നടക്കുമെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വനിതാ ടി-20 ചലഞ്ചില്‍ മൂന്ന് ടീമുകള്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടൂര്‍ണമെന്റ് നടത്താനുള്ള തിയതികള്‍ തീരുമാനിച്ച് കഴിഞ്ഞതായും നവംബര്‍ 4 മുതല്‍ 9 വരെ മത്സരം നടക്കുമെന്നും ബിസിസിഐ അംഗം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. മൂന്ന് ടീമുകള്‍ തമ്മില്‍ റൗണ്ട് റോബിന്‍ രീതിയിലാവും പോരാട്ടം. അവസാനം ഫൈനലും നടക്കും. വനിതാ ടി-20 ചലഞ്ചിന്റെ മൂന്നാം പതിപ്പില്‍ മൂന്ന് ടീമുകളും ആകെ നാല് മത്സരങ്ങളാകും കളിക്കുകയെന്നും ഫൈനല്‍ നവംബര്‍ 9ന് നടക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Read Also: വി.കെ പ്രകാശിന്റെ ‘എരിഡ’ ചിത്രീകരണം ആരംഭിച്ചു
ഒക്‌ടോബര്‍ രണ്ടാം വാരം ടീമുകള്‍ യുഎഇയിലേക്ക് തിരിക്കും. അവിടെ 6 ദിവസത്തെ ക്വാറന്റീന്‍ കാലാവധിക്കു ശേഷം പരിശീലനത്തിനിറങ്ങും. ഇത്തവണ ടീമുകളില്‍ കൂടുതലും ഇന്ത്യന്‍ താരങ്ങളാവും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ വിമന്‍സ് ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിനാല്‍ ടി-20 ചലഞ്ചില്‍ ഉണ്ടാവില്ല.
ഐപിഎല്‍ പുരുഷ മത്സരങ്ങളുടെ പ്ലേ ഓഫ് ഘട്ടത്തില്‍ തന്നെ വനിതാ ടി-20 ചലഞ്ച് നടത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നേരത്തെ വ്യക്തമാക്കിയിരുന്നു.
National News: ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ