കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമാകുന്നു; ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ

By Staff Reporter, Malabar News
malabarnews-amitmodiraj
Ajwa Travels

ന്യൂ ഡെല്‍ഹി: ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ വിവാദം കനക്കുന്നു. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയ എതിരാളികളെ പോലും നിലക്ക് നിര്‍ത്താനും സമ്മര്‍ദ്ദം ചെലുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്ന കാലത്താണ് ആംനസ്‌റ്റി പോലെയൊരു സംഘടന കേന്ദ്രത്തിനെതിരെ രംഗത്തെത്തുന്നത്.

എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡും, അതിന് ശേഷം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമെന്ന് സംഘടന വ്യക്തമാക്കി. കേന്ദ്രത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ കൃത്യമായ എതിര്‍പ്പ് ഉന്നയിച്ചിരുന്ന ആംനസ്‌റ്റി പോലെയുള്ള സംഘടനയെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത വഴിയാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

കേരളത്തില്‍ അടക്കം രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നത് ചര്‍ച്ചയായിരുന്നു. രാജസ്ഥാന്‍, ഡെല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് സമാനമായ ഇടപെടലുകള്‍ കേന്ദ്ര ഏജന്‍സി നടത്തിയിരുന്നു.

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ നീണ്ട നിര ഉണ്ടായിരുന്നു. ഇപ്പോള്‍ ലൈഫ് മിഷനിലും സിബിഐ അസാധാരണ അന്വേഷണം പ്രഖ്യാപിച്ചത് സംശയത്തിന് ഇടയാക്കുന്നു.

Read Also: മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE