ഹജ്‌ജ്; ആഭ്യന്തര തീർഥാടകർക്ക് രണ്ടിനം പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി

4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്.

By Trainee Reporter, Malabar News
10 Lakhs Pilgrims Will Allowed This Year In Hajj Pilgrimage
Ajwa Travels

മക്ക: സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ്‌ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്‌തിസാദിയ പാക്കേജിൽ അടിസ്‌ഥാന സേവനമായ മക്കയിൽ താമസം, മിന, അറഫ, മുസ്‌ദലിഫ എന്നിവിടങ്ങളിലേക്കുള്ള യാത്ര (ദുൽഹജ് 8 മുതൽ 12 വരെ) എന്നിവ ഉൾപ്പെടും.

എന്നാൽ മിനായിലെ താമസം തീർഥാടകർ സ്വയം കണ്ടെത്തണം. 13,000 ദിർഹത്തിന്റെ പാക്കേജിൽ മിനായിൽ കിദാന അൽവാദി ടവറിൽ താമസം, യാത്രയ്‌ക്ക് എസി ബസ്, യാത്രയിലുടനീളം ഭക്ഷണ പാനീയങ്ങൾ, അറഫയിൽ തമ്പുകൾ, മുസ്‌ദലിഫയിൽ താമസം എന്നിവ ഉൾപ്പെടും.

മിനായിലെ ജംറയ്ക്ക് ഒരുകിലോമീറ്റർ അടുത്താണ് ഈ താമസ കെട്ടിടം. അഞ്ചുനില കെട്ടിടത്തിന്റെ ഓരോ മുറിയിലും 25-30 തീർഥാടകരെ വരെ പാർപ്പിക്കാം. ആഭ്യന്തര തീർഥാടകർക്ക് localhaj.haj.gov.sa ലിങ്കിൽ പ്രവേശിച്ച് വ്യക്‌തിഗത വിവരങ്ങളും പണവും അടച്ച് ഹജ്‌ജ് അനുമതി നേടാം.

Most Read| മഞ്ഞുമ്മൽ ബോയ്‌സ്; നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE