റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ പരാഗ്വാക്കെതിരെ 4–0ന്റെ മിന്നും വിജയവുമായി ബ്രസീൽ. ഈ വർഷത്തെ യോഗ്യത മൽസരങ്ങളിൽ മികച്ച ഫോമിലായിരുന്ന ടീം കഴിഞ്ഞ മൽസരത്തിലേറ്റ അപ്രതീക്ഷിത സമനിലയുടെ ക്ഷീണം ഇന്നത്തെ മൽസരത്തിലൂടെ തീർത്തു. ആദ്യ പകുതിയിൽ റാഫിനയാണ് സ്കോറിംഗിന് തുടക്കമിട്ടത്.
പിന്നാലെ ഫിലിപ്പെ കുട്ടീന്യോയും ടീമിനായി ഗോൾ നേടി. 2020ന് ശേഷമുള്ള താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് മൽസരത്തിൽ പിറന്നത്. ആന്റണിയും, ബ്രുണോ ഗുമറസും കൂടി കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ കണ്ടെത്തിയതോടെ കഴിഞ്ഞ കളികളിലെ സമനില കുരുക്കിന് ബ്രസീൽ ഗോൾ മഴ കൊണ്ട് മറുപടി നൽകി.
Read Also: ഒമൈക്രോൺ വ്യാപനം; ജാഗ്രത പാലിക്കാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്








































