ദുബായ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് ഐസിസി. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ ബ്രിട്ടണ്‍ റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയത് ഫൈനലിന് തടസമാകുമോ എന്ന ആശങ്കകൾക്ക് ഇടയിലാണ് ഐസിസിയുടെ പ്രഖ്യാപനം. ഇംഗ്‌ളണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് കലാശപ്പോര് ആരംഭിക്കേണ്ടത്.
ബയോ-ബബിളില്‍ മൽസരം സതാംപ്‌ടണില്‍ നടത്താമെന്ന പ്രതീക്ഷയാണ് ഐസിസി പങ്കുവെച്ചത്. യുകെ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളുടെ വിഷയവും ചർച്ച ചെയ്‌ത് വരികയാണെന്ന് ഐസിസി അറിയിച്ചു.
ഐപിഎല്‍ പതിനാലാം സീസണിന്റെ ഭാഗമായി നിലവില്‍ ബയോ-ബബളിലാണ് ഇന്ത്യന്‍ താരങ്ങളെല്ലാം. നായകന്‍ കെയ്‌ന്‍ വില്യംസണടക്കം ന്യൂസിലന്‍ഡ് താരങ്ങളും ഇന്ത്യയിലുണ്ട്. ഇംഗ്‌ളണ്ടിലെത്തിയാല്‍ താരങ്ങള്‍ക്ക് നിര്‍ബന്ധിത ക്വാറന്റെയ്ൻ വേണ്ടിവരുമോ എന്ന് വ്യക്‌തമല്ല. ഇക്കാര്യം ഐസിസിയുമായും, ഇംഗ്‌ളീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകൾ.
Read Also: പാക്കപ്പ് വിളിച്ച് എബ്രിഡ് ഷൈൻ; നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യർ’ പൂർത്തിയായി