പാക്കപ്പ് വിളിച്ച് എബ്രിഡ് ഷൈൻ; നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യർ’ പൂർത്തിയായി

By Staff Reporter, Malabar News
nahaveeryar movie
Ajwa Travels

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാവീര്യ’റിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും ആസിഫ് അലിയും നായകൻമാരായി എത്തുന്ന പുതിയ ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമിക്കുന്നത്.

ചിത്രത്തിന്റെ പാക്കപ്പ് വിശേഷങ്ങൾ നിവിൻ പോളി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘മഹാവീര്യർ’ പൂർത്തിയായെന്നും പകർച്ചവ്യാധി പോലുള്ള തടസങ്ങൾക്കിടയിലുള്ള ഈ യാത്രയിൽ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും താരം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

1983’, ‘ആക്ഷൻ ഹീറോ ബിജു’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും കൈകോർക്കുന്നത്. തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഷാൻവി ശ്രീവാസ്‌തവയാണ് ചിത്രത്തിലെ നായിക. ഷാൻവിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് ‘മഹാവീര്യർ’.

രാജസ്‌ഥാൻ, തൃപ്പൂണിത്തുറ എന്നിവിങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നടൻ സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also: കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ‘സ്‌നേഹയാത്ര’ ഒരുക്കി ഡിവൈഎഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE