കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ‘സ്‌നേഹയാത്ര’ ഒരുക്കി ഡിവൈഎഫ്ഐ

By Staff Reporter, Malabar News
dyfi_snehayathra
Ajwa Travels

കോട്ടയം: കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍ വാഹന സൗകര്യമൊരുക്കി നൽകി മാതൃകയായി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥിയെ പരീക്ഷയ്‌ക്ക് എത്തിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

കുട്ടിക്ക് ഒരാഴ്‌ച മുൻപായിരുന്നു കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് അയൽവാസിയായ യുവാവായിരുന്നു കുട്ടിയെ സ്‌കൂളിൽ എത്തിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനും കോവിഡ് പോസിറ്റീവായി. ഇതോടെ എങ്ങനെ സ്‌കൂളിൽ എത്തുമെന്ന ആശങ്കയിലായി വിദ്യാർഥിയും രക്ഷിതാക്കളും. തിങ്കളാഴ്‌ച കുട്ടിയെ സ്‌കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറായില്ല. ചിലരാകട്ടെ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്‌തു.

അങ്ങനെ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിൽ ഇരിക്കവെയാണ് കുട്ടിയെ സ്‌കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുമിത്തും ശ്രീലാലും ഏറ്റെടുക്കുന്നത്. കുട്ടിയുമായി അവർ കുറുമ്പനാടം സ്‌കൂളിലേക്ക് പോവുകയും പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്‌തതായി മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഇന്നത്തെ ശ്രദ്ധേയ വാർത്തകളിലൊന്ന് ഇതാണെന്നും അദ്ദേഹം കുറിക്കുന്നു.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:

Read Also: കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും രാജ്‌ഞിക്കും കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE