തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആൻഡമാൻ കടലിൽ മേയ് 22ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാവകുപ്പ്.
മേയ് 25ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മേയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്‌ചിമ ബംഗാൾ തീരത്ത് പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
ഒമാൻ നിർദ്ദേശിച്ച ‘യാസ്’ എന്ന പേരിൽ അറിയപ്പെടുന്ന ചുഴലിക്കാറ്റ് കേരളത്തെയും ബാധിക്കും. ചുഴലിക്കാറ്റിന്റെ ഫലമായി സംസ്‌ഥാനത്തു ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
Read Also: ‘സത്യപ്രതിജ്‌ഞയുടെ പിറ്റേന്ന് മുതൽ സമരം തുടരും’; വാളയാർ പെൺകുട്ടികളുടെ അമ്മ







































