തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട് ഉള്ളത്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നതാണ് മഴയ്ക്ക് കാരണം. തീര പ്രദേശങ്ങളിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം കേരളാ തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക് തുടരുകയാണ്.
Most Read: കേരളം സാഹോദര്യത്തിന് പേരുകേട്ട നാട്; ഇത് തകർക്കാൻ ശ്രമം നടക്കുന്നു- ഗവർണർ






































