കോഴിക്കോട്: സംസ്‌ഥാനത്ത് ശക്‌തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് നിലവിലുള്ളത്.
മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഇടങ്ങളിലെല്ലാം ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഒപ്പം തന്നെ വിവിധ ജില്ലകളില്‍ അടുത്ത ദിവസങ്ങളിലും ശക്‌തമായ മഴ തുടരാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
നവംബര്‍ 19നോട് കൂടി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറില്‍ അത് ശക്‌തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
നവംബര്‍ 19 വരെ മല്‍സ്യത്തൊഴിലാളികള്‍ കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു പോകരുത്. കേരള തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read also: സംസ്‌ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു







































