സംസ്‌ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു

By Syndicated , Malabar News
Heavy rain in kerala_Malabar news
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്  ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന്  ആറ് ജില്ലകളില്‍  യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഇടങ്ങളിലെല്ലാം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. അതിനാല്‍ തന്നെ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഒപ്പം തന്നെ വിവിധ ജില്ലകളില്‍ അടുത്ത ദിവസങ്ങളിലും ശക്‌തമായ മഴ തുടരാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടാതെ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also: ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ നല്‍കുന്നില്ല; കെഎഎസ് മൂല്യനിര്‍ണയത്തില്‍ അട്ടിമറിയെന്ന് ഉദ്യോഗാര്‍ഥികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE