തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത.
ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് കനത്ത മഴ ലഭിച്ചത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയിൽ മഴ തുടങ്ങിയത്.
അതേസമയം കേരളാ തീരത്ത് മൽസ്യ ബന്ധനത്തിന് തടസമില്ല.
Most Read: ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്ച; ജില്ലാ ഫയര്‍ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്








































