ലഖ്‌നൗ: ജാതി ചിന്താഗതി ഉള്ളത് കൊണ്ടാണ് ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത് എന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ലഖ്‌നൗവില്‍ മുസ്‌ലിം, ജാട്ട്, ഒബിസി കമ്മ്യൂണിറ്റി ഭാരവാഹികളുടെ അവലോകന യോഗത്തിന് ശേഷം പ്രതികരിക്കവെയാണ് മായാവതി ഇക്കാര്യം പറഞ്ഞത്.
ജാതി സെന്‍സസ് വേണമെന്ന ഒബിസി വിഭാഗത്തിന്റെ ആവശ്യത്തെ ബിഎസ്‌പി പിന്തുണക്കുന്നു. ജാതിയെ പറ്റിയുള്ള ചിന്ത കാരണമാണ് കേന്ദ്രം ഈ ആവശ്യം അവഗണിക്കുന്നത് എന്നും മായാവതി പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങളോട് രണ്ടാനമ്മയെപ്പോലെയാണ് പെരുമാറുന്നതെന്നും അവര്‍ക്കിടയില്‍ ഭയം സൃഷ്‌ടിക്കുകയാണെന്നും മായാവതി ആരോപിച്ചു.
അതേസമയം തന്റെ സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങളുടെ പുരോഗതിയും സുരക്ഷയും ഉറപ്പാക്കപ്പെട്ടുവെന്നും ബിഎസ്‌പിയെ അധികാരത്തിൽ എത്തിച്ചാൽ യുപിയിലും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടാകുമെന്നും മായാവതി കൂട്ടിച്ചേർത്തു.
Read also: നിയമസഭാ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ, മുഖ്യമന്ത്രി രാജിവെക്കണം; തേജസ്വി






































