കണ്ണൂർ: തളിപ്പറമ്പിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. ചെമ്മണിച്ചൂട്ട സ്വദേശി വിപി ജംഷീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. നാടുകാണിയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ജംഷീർ പിടിയിലായത്.
മംഗലാപുരത്ത് നിന്നും കഞ്ചാവുമായി വരികയായിരുന്നു ജംഷീർ. തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടിവി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മംഗലാപുരത്ത് നിന്നും 30,000 രൂപയ്‌ക്കാണ് പ്രതി കഞ്ചാവ് വാങ്ങിയിരുന്നത്. ഇത് നാട്ടിലെത്തിച്ച് ചില്ലറ വിൽപന നടത്തിവരികയായിരുന്നു ജംഷീർ.
Most Read: അസമിലെ വാഹനാപകടം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു




































