‘ലാല്‍ജോസ്’ ഹിറ്റ്ഗാനങ്ങൾക്ക് പിറകിൽ യുവ സംഗീത സംവിധായകന്‍ ബിനേഷ് മണി

By Desk Reporter, Malabar News
Music Director Binesh Mani
Ajwa Travels

‘ലാല്‍ജോസ്’ എന്ന സിനിമയിലെ ‘സുന്ദരിപ്പെണ്ണേ നിന്നെക്കാണാന്‍’ എന്ന ഒരു തകര്‍പ്പന്‍ പാട്ടുകൊണ്ട് ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തിന്റെ മനംകവർന്നിരിക്കുന്നു. ഇതേ ചിത്രത്തിലെ മറ്റൊരു സൂപ്പർ ഹിറ്റായ ‘കണ്ണും കണ്ണും എന്ന വിരഹഗാനം വിജയ് യേശുദാസാണ് ആലപിച്ചത്.

Laljose Movie _ Music Director Binesh Mani

ഹൃദയഹാരിയായ ഈ രണ്ട് സൂപ്പർ ഹിറ്റ് ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗത സംഗീത സംവിധായകന്‍ ബിനേഷ് മണിയാണ്. മില്യണ്‍ കണക്കിന് ശ്രോതാക്കള്‍ ആസ്വദിച്ച ‘എന്റെ ഭാരതം’ എന്ന ആൽബത്തിലെ ‘ജനകൊടികൾക്ക് ജീവാമൃതം’ എന്ന സൂപ്പര്‍ഹിറ്റ് ദേശഭക്‌തി ഗാനാല്‍ബം ഒരുക്കിയ ബിനേഷ് മണിയുടെ ആദ്യസിനിമയാണ് ലാല്‍ജോസ്.

ആദ്യമായി ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഹിറ്റായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിനേഷ് മണി പറഞ്ഞു. നിർമാതാവ് ഹസീബ് മേപ്പാട്ടും സംവിധായകന്‍ കബീര്‍ പുഴമ്പ്രവും സുഹൃത്തുക്കളാണ്. അവരാണ് സിനിമയില്‍ എനിക്ക് അവസരം തന്നത്. സൗഹൃദത്തില്‍ പിറവിയെടുത്തതാണ് ‘ലാൽജോസ്’ സിനിമ.

‘ഒരുപാട് ആല്‍ബങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ടെങ്കിലും സിനിമയില്‍ ഒരു അവസരം ഞാന്‍ ഏറെ ആഗ്രഹിച്ചതാണ്’ -ബിനേഷ് മണി പറയുന്നു. എന്റെ ആദ്യഗാനങ്ങള്‍ വളരെ പ്രശസ്‌തരായ രണ്ട് യുവഗായകരെകൊണ്ട് പാടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈശ്വരാനുഗ്രഹത്താല്‍ രണ്ട് ഗാനങ്ങളും ഹിറ്റായി. ഞാന്‍ സംഗീതമൊരുക്കിയ ഈ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും ബിനേഷ് മണി പറഞ്ഞു.

ജോപോളാണ് രണ്ട് ഗാനങ്ങളും രചിച്ചത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിർമിച്ച ലാല്‍ജോസില്‍ ഒട്ടേറെ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായകന്‍. പിആർ സുമേരൻ വാർത്താ പ്രചരണം നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ നായികയാണ്. തിയേറ്ററുകളില്‍ രണ്ടാംവാരം പ്രദര്‍ശനം തുടരുന്ന ‘ലാൽജോസ്‌’ മികച്ച റേറ്റിങ് നേടിയിട്ടുണ്ട്.

Most Read: 110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE