പുതിയ ചിത്രം ‘ലാൽ ജോസ്’ സിനിമാ മോഹിയുടെ കഥ പറയുന്നു

By Siva Prasad, Special Correspondent (Film)
  • Follow author on
The new movie 'Lal Jose' tells the story of film dreamer
Ajwa Travels

നവാഗതനായ കബീര്‍ പുഴമ്പ്രം രചനയും സംവിധാനവും നിര്‍വഹിച്ച ‘ലാല്‍ജോസ്’ സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമയാണ്. കുട്ടിക്കാലത്ത് തന്നെ ‘ലാല്‍ജോസ്’ എന്ന വിളിപ്പേര് വീണ കുട്ടിയാണ് നന്ദു. ഈ നായക കഥാപാത്രം ചെയ്യുന്നത് ടിക്ടോക് താരവും വെബ് സീരിസുകളിലൂടെ ശ്രദ്ധേയനുമായ മുഹമ്മദ് ഷാരിഖാണ്.

സിനിമാ സംവിധാന മോഹവുമായി വളരുന്ന നന്ദു ഫിലിം അക്കാദമിയിൽ നിന്ന് സംവിധാനം പഠിച്ചു പുറത്തിറങ്ങിയ ശേഷം എഴുതി പൂര്‍ത്തിയാക്കിയ തന്റെ തിരക്കഥയുമായി നിര്‍മാതാക്കളുടെ പിന്നാലെ നടക്കുകയും സമാന്തരമായി കുടുംബ പ്രശ്‌നങ്ങളും നേരിടുന്ന നന്ദു തിരിച്ചടികളിലൂടെയും നഷ്‌ടങ്ങളിലൂടെയും മുന്നോട്ട് പോകുന്നു. ഇതിനിടയിലെ പ്രണയവും സിനിമ എന്ന സ്വപ്‌നവും അതിലേക്കുള്ള യാത്രയുമെല്ലാമാണ് ‘ലാല്‍ജോസ്’ എന്ന ചിത്രത്തിലൂടെ കബീര്‍ പുഴമ്പ്രം ദൃശ്യവൽക്കരിക്കുന്നത്.

ഏറെയും പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ദേവി അജിത്, ഭഗത് മാനുവല്‍, ശശി കലിംഗ, റിസബാവ, ജെൻസൻ, കലാഭവൻ ഹനീഫ് തുടങ്ങിയ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്. അമ്മ വേഷത്തില്‍ ദേവി അജിത് മികച്ച പ്രകടനം കാഴ്‌ചവെച്ച ചിത്രം കൂടിയാണ് ‘ലാല്‍ജോസ്’. നായികയായി ആൻ ആൻഡ്രിയയും എത്തുന്ന ചിത്രം നല്ലൊരു ക്ളൈമാക്‌സ് നൽകിയാണ് അവസാനിപ്പിക്കുന്നത്.

റൊമാൻസിനും കോമഡിക്കും തുല്യപ്രാധാന്യം സിനിമ നൽകുന്നുണ്ട്. സിനിമ ഇഷ്‌ടമുള്ളവർക്കും സിനിമ പിടിക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം വളരെ പ്രചോദന നൽകുന്നതും വികാരപരവുമായ ഒരു സിനിമ തന്നെയാണ് ‘ലാൽ ജോസ്’.

The new movie 'Lal Jose' tells the story of film dreamer

ചില വൈകാരിക മുഹൂർത്തങ്ങളിലേക്ക് പ്രേക്ഷകനെ കൈപിടിച്ചെത്തിക്കുന്ന ചിത്രത്തിലെ സിദ് ശ്രീറാം ആലപിച്ച ഗാനം വളരെ മനോഹരമായ ഒന്നാണ്. കഥാ പശ്‌ചാത്തലാത്തിലെ നാടിന്റെ ഗ്രാമീണ ഭംഗിയെല്ലാം ഒപ്പിയെടുക്കാൻ സിനിമാട്ടോഗ്രാഫർക്ക് സാധിച്ചിട്ടുണ്ട്. ബിനേഷ് മണി ഈണം നല്‍കിയ ഗാനങ്ങള്‍ മോശമല്ലാത്ത ഫീല്‍ ആയിരുന്നെങ്കിലും വിജയ് യേശുദാസ് ആലപിച്ച ഗാനം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ പശ്‌ചാത്തല സംഗീതം തെറ്റില്ലാത്ത വിധം സിനിമയുടെ ഒഴുക്കിനെ പിന്തുണയ്‌ക്കുന്നുണ്ട്‌.

The new movie 'Lal Jose' tells the story of film dreamer

ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഎ ഇസ്‌മായിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ്: ജബ്ബാർ മതിലകം, അമീർ ഇവെൻട്രിക്, പ്രൊഡക്ഷൻ മാനേജർ: കെവി അസിസ് പൊന്നാനി, ആർട്ട്‌ ഡയറക്‌ടർ: ബിജു, മേക്കപ്പ്: രാജേഷ് രാഘവൻ, വസ്‌ത്രാലങ്കാരം: റസാഖ് തിരൂർ, എഡിറ്റർ: ജോവിൻ ജോൺ, കൊറിയോഗ്രാഫി: ഭൂപതി, സ്‌റ്റിൽസ്: ഷിജിൻ പി രാജ്, ഫിനാൻസ് കൺട്രോളർ: ബിറ്റു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സനു സജീവൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്: വിന്റെഷ്, സംഗീത് ജോയ് എന്നിവരുമാണ്.

Most Read: ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസിനെ ബാധിക്കും; ആനി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE