കെയ്റോ: സൗദിയിലെ യുവ നടിയും മോട്ടിവേഷണല്‍ സ്‌പീക്കറുമായ അരീജ് അല്‍ അബ്‌ദുല്ല(24)യെ തിങ്കളാഴ്‌ച കെയ്റോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് കിടക്കയില്‍ ശ്വാസമറ്റ് കിടക്കുന്ന നടിയെ കണ്ടത്. തുടർന്ന് ഇവർ ഉടനെ ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുക ആയിരുന്നു.
പള്‍മണറി എംബോളിസമാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്‌ധർ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്ന നടി ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കഴിഞ്ഞ ആഴ്‌ചയാണ് ആശുപത്രി വിട്ടത്.
സൗദി അറേബ്യയിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് അരീജ്. റിയാദില്‍ ആണ് ജനനം. യുവ മോട്ടിവേഷണല്‍ സ്‌പീക്കര്‍ എന്ന നിലയിലും സ്‌ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ കൊണ്ടും അരീജ് ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്‍സ്‌റ്റഗ്രാമില്‍ അരീജിന് 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
Most Read: രഞ്‌ജിത്ത് വധക്കേസ്; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍






































