രഞ്‌ജിത്ത് വധക്കേസ്; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

By News Bureau, Malabar News
ranjith murder case
Ajwa Travels

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കസ്‌റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും.

മൂന്നുപേരെയും സംസ്‌ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. പ്രതികളെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തുവരികയാണ്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്‌ഥാനം വിട്ടെന്ന നിഗമനത്തില്‍ പോലീസ് വ്യാപക തിരച്ചിലാണ് നടത്തിയത്.

വെള്ളക്കിണറില്‍ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ട 12 പേരാണ് രഞ്‌ജിത്തിനെ വെട്ടിയത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം ആലപ്പുഴയില്‍ എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാന്‍ വധക്കേസില്‍ ഇന്നലെ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്‌റ്റിലായിരുന്നു. മലപ്പുറം സ്വദേശി അനീഷിനെയാണ് ആലുവയില്‍ വെച്ച് പോലീസ് അറസ്‌റ്റ ചെയ്‌തത്‌. ഇതോടെ കേസില്‍ ഇതുവരെ അറസ്‍റ്റിലായവരുടെ എണ്ണം 15 ആയി.

Most Read: ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ​നടപടി ഉടനെന്ന് മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE