കണ്ണൂർ: തളിപ്പറമ്പിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സംഘം കുറുമാത്തൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി എംവി അഷ്റഫിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്.
ഇയാളുടെ പക്കലിൽ നിന്ന് 70 മില്ലിഗ്രാം എംഡിഎംഎ പിടികൂടി. തളിപ്പറമ്പ് എക്‌സൈസ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ കെപി മധുസൂദനനും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
Most Read: ആണവനിലയം ആക്രമിച്ച് റഷ്യ; യൂറോപ്പിന് ഭീഷണിയെന്ന് ബ്രിട്ടൺ




































