വടക്കഞ്ചേരി: പാളയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശിവന് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ ആർഎസ്‌എസ് പ്രവർത്തകൻ വിനോദുമായി (22) പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന സ്‌ഥലത്തും പ്രതി രക്ഷപ്പെട്ട വഴിയിലൂടെയും പോയി തെളിവെടുത്തു. വെട്ടാൻ ഉപയോഗിച്ച വടിവാൾ പ്രതിയുടെ വീടിനുസമീപത്തെ പറമ്പിൽനിന്ന് കണ്ടെടുത്തു.
വിനോദിന് വടിവാൾ നൽകിയ കിഴക്കഞ്ചേരി പഴാർണി സ്വദേശിയെയും കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാവിലെ പാളയത്ത് വീടിനുസമീപം വഴിയിൽവെച്ചാണ് ശിവന് (36) വെട്ടേറ്റത്. ബുധനാഴ്‌ച ആലത്തൂർ കോടതിയിൽ കീഴടങ്ങിയ വിനോദിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വെള്ളിയാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ വിനോദിനെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Also Read: ഒമൈക്രോണിൽ അതിജാഗ്രതാ നിർദ്ദേശം; സ്വയംനിരീക്ഷണം കർശനമാക്കണം







































