ഒമൈക്രോണിൽ അതിജാഗ്രതാ നിർദ്ദേശം; സ്വയംനിരീക്ഷണം കർശനമാക്കണം

By News Desk, Malabar News
Covid-India Today
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹൈ റിസ്‌ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ അതിജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തുന്നവരിൽ ക്വാറന്റെയ്‌ൻ ആവശ്യമില്ലാത്തവർ സ്വയം നിരീക്ഷണം കർശനമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

യുഎഇയിൽ നിന്നും എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്‌. ഇരുവരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഏഴ് പേരുണ്ട്. ഇവരുടെ കോവിഡ് പരിശോധന ഇന്ന് നടത്തും. യുഎഇ റിസ്‌ക് രാജ്യമല്ലാത്തതിനാൽ ക്വാറന്റെയ്‌ൻ നിഷ്‌കർഷിച്ചിരുന്നില്ല. ഇതുവരെ ഏഴ് പേർക്കാണ് സംസ്‌ഥാനത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചിരിക്കുന്നത്.

Also Read: ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE