കാസർഗോഡ്: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ തങ്കയത്തെ എജി നിഷാദ് (25) ആണ് മരിച്ചത്. ചെറുവത്തൂർ കെഎച്ച് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. കാലിക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read also: മോഷ്‌ടിച്ച ജീപ്പുമായി കറക്കം; യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി







































