അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്‌ഥരാണ് അറിയിച്ചത്. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ എവിടെയാണെന്ന് വിവരമില്ല.
നവംബർ 21നാണ് സെന്റ് മേരീസ് കാത്തലിക് സ്‌കൂളിൽ നിന്ന് 303 വിദ്യാർഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. വിദ്യാർഥികളിൽ 50 പേർ രണ്ടുദിവസത്തിനുള്ളിൽ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തിയിരുന്നു. ആഴ്‌ചകൾക്ക് ശേഷമാണ് ഇപ്പോൾ 100 കുട്ടികൾ കൂടി മോചിതരായത്.
2014ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം സ്‌കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി വിലപേശിയത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മോചനദ്രവ്യത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ അനവധിയാണ്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































