ബൊക്കോ ഹറാം തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്

By Syndicated , Malabar News
nigerias-boko-haram-leader-abubakar-shekau-dead-says-islamic-state-west-african-province.
Ajwa Travels

അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇക്കാര്യം സ്‌ഥിരീകരിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ള്യുഎപി) സന്ദേശം പുറത്തുവിട്ടു​. ബൊക്കോ ഹറാമും ഐഎസ്‌ഡബ്ള്യുഎപിയും പരസ്‌പരം പോരടിക്കുന്ന ഗ്രൂപ്പുകളാണ്​.

മേയ് 18നു നടന്ന ഏറ്റുമുട്ടലിൽ അബൂബക്കർ സെഖാവോയെ കൊലപ്പെടുത്തി എന്നാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്ക പ്രോവിൻസ്​ അവകാശപ്പെടുന്നത്​. ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ മരിച്ചതെന്നു സന്ദേശത്തിൽ പറയുന്നു.

അതേസമയം, സ്‍ഫോടക വസ്‌തു പൊട്ടിച്ച് അബൂബക്കർ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. നൈജീരിയൻ രഹസ്യന്വേഷണ വിഭാഗവും ബോക്കോ ഹറാമിനെ സംബന്ധിച്ച്​ പഠിക്കുന്നവരും അബൂബക്കൾ സെഖാവോയുടെ മരണം സ്‌ഥിരീകരിക്കുന്നുണ്ട്​. നൈജീരിയയിൽ 2014270ൽ അധികം സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്നാണ് ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്.

Read also: കർഷക സമരത്തിനിടെ അറസ്‌റ്റ്; ഹരിയാനയിൽ പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപരോധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE