കർഷക സമരത്തിനിടെ അറസ്‌റ്റ്; ഹരിയാനയിൽ പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപരോധം

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : കർഷക സമരത്തിനിടെ ഹരിയാനയിൽ അറസ്‌റ്റിലായ കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പോലീസ്‌ സ്‌റ്റേഷൻ ഉപരോധിച്ചാണ് നിലവിൽ സമരം നടക്കുന്നത്. നൂറുകണക്കിന് കർഷകരാണ് പോലീസ് സ്‌റ്റേഷന് മുന്നിൽ സമരം ചെയ്യുന്നത്.

ഇന്ന് സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷന് മുന്നിലും സമരം ചെയ്യുമെന്നാണ് കർഷക സംഘടനകൾ നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ അറസ്‌റ്റ് ചെയ്‌ത 2 കർഷകരെ വിട്ടയച്ച സാഹചര്യത്തിൽ ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. തുടർന്നാണ് ഫത്തേഹാബാദിലെ തൊഹാന പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപരോധം തുടരുന്നത്.

നിലവിൽ അറസ്‌റ്റ്‌ ചെയ്‌ത ഒരു കർഷകൻ കൂടിയാണ് പോലീസ് കസ്‌റ്റഡിയിൽ കഴിയുന്നത്. ഇദ്ദേഹത്തെ വിട്ടയക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.

Read also : ഉത്തരവിന് പുല്ലുവില: ഭാരതപ്പുഴയിൽ കാലികളെ കൂട്ടത്തോടെ മേയാൻ വിടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE