ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,039 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 14,255 പേര് രോഗമുക്തരായി. 24 മണിക്കൂറിനിടെ 110 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1,60,057 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിൽസയിലുള്ളത്. 1,54,596 പേര് കോവിഡ് ബാധിച്ച് മരിച്ചു. 1,07,77,284 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. 41,38,918 ആളുകള്‍ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ 5,716 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
Also Read: കർഷക പ്രശ്നം; പാർലമെന്റിൽ 15 മണിക്കൂർ ചർച്ച; എംപിമാർക്ക് സസ്പെൻഷൻ







































