മസ്ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,218 ആയി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ 9 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,676 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളിൽ 1,43,996 പേരും കോവിഡ് മുക്തരായി. 90.4 ശതമാനമാണ് രാജ്യത്തെ നിലവിലത്തെ രോഗമുക്തി നിരക്ക്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളിൽ 68 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 515 ആണ്. ഇവരിൽ തന്നെ 156 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്.
Read also : ഏപ്രിൽ 1 മുതൽ പഞ്ചാബിൽ സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര






































