ബെംഗളൂരു: ദിവസങ്ങൾക്ക് മുൻപ് കാണാതായ 13 വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വിജനമായ പ്രദേശത്തായിരുന്നു മൃതദേഹം. എട്ടാം ക്ളാസ് വിദ്യാർഥിയായ നിഷ്‌ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്‌ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്.
ബെംഗളൂരുവിലാണ് സംഭവം. രാത്രി ഏഴുമണിയായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. സെന്ററിൽ നിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു. തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തി.
അതിനിടെ കുടുംബത്തിന് അജ്‌ഞാത വ്യക്‌തിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കുട്ടിയെ വിട്ട് തരണമെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!