ബെല്ലാരി ആശുപത്രിയിലെ സ്‌ത്രീകളുടെ കൂട്ടമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ അഞ്ചുപേരാണ് മരിച്ചത്. ഏഴുപേർ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിൽസയിലാണ്. പ്രസവത്തോട് അനുബന്ധിച്ച് നൽകിയ മരുന്നാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

By Senior Reporter, Malabar News
Medical Negligence
Representational Image
Ajwa Travels

ബെംഗളൂരു: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ അഞ്ചുപേരാണ് മരിച്ചത്. ഏഴുപേർ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിൽസയിലാണ്.

പ്രസവത്തോട് അനുബന്ധിച്ച് നൽകിയ മരുന്നാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്‌ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. സംഭവത്തിൽ പശ്‌ചിമബംഗാ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.

സംഭവം വിവാദമായതോടെ രാജി സന്നദ്ധത അറിയിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു രംഗത്തെത്തി. ഇത് അധികാരത്തിന്റെയോ അഭിമാനത്തിന്റെയോ കാര്യമല്ല. ആളുകളുടെ ജീവനുമായി ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്തെ ഗൗരവത്തോടെ കാണുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസവത്തെ തുടർന്ന് മരിച്ച അമ്മമാരുടെ കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നതായാണ് വിവരം.

Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE