റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞ വിവിധ രാജ്യക്കാരായ 13,000ത്തോളം പ്രവാസികളെ പിടികൂടി സൗദി. മാർച്ച് 10 മുതൽ 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 13,400 പ്രവാസികളെ പിടികൂടിയത്.
അറസ്‌റ്റിലായവരിൽ 7,300ത്തോളം പേർ താമസ നിയമം ലംഘിച്ചവരും, 4,000ത്തോളം പേർ അതിർത്തി സുരക്ഷാ ലംഘനം നടത്തിയവരും, 1,900ത്തോളം പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്. കൂടാതെ രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 294 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഒപ്പം തന്നെ 271 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്‌റ്റിലായി.
രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,03,000 ത്തോളമായി. ഇവരിൽ 90,000ത്തിലധികം പുരുഷൻമാരും 12,000ത്തിലധികം സ്‌ത്രീകളുമാണ്.
Read also: 11-കാരിക്ക് നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ







































