കീവ്: യുക്രൈനിലെ മരിയുപോൾ നഗരത്തിൽ ശിശു-മാതൃരോഗ ആശുപത്രിയിൽ റഷ്യ വ്യോമാക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി. ആക്രമണത്തെ തുടർന്ന് 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
തെക്ക് കിഴക്കന്‍ ഡൊണാട്സ്ക് പ്രദേശത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. പരിക്കേറ്റവരില്‍ കുട്ടികള്‍ ഇല്ലെന്നും മരണം റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടർന്ന് തകർന്ന് ആശുപത്രിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സെലെൻസ്കി പങ്കുവച്ചിട്ടുണ്ട്.
കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് റഷ്യ ശിശു-മാതൃരോഗ ആശുപത്രിയിൽ ആക്രമണം നടത്തിയതെന്ന് യുക്രൈൻ ആരോപണം ഉന്നയിച്ചു. കൂടാതെ ബോംബ് വര്‍ഷിച്ച യുദ്ധവിമാനത്തിന്റെ പൈലറ്റിന്, അത് എവിടെയാണ് വീഴുകയെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നുവെന്നാണ് ആരോപണം.
Read also: സിപ്സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി







































