സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി

By News Desk, Malabar News
police investigation against sipsy murder case kochi
Ajwa Travels

കൊച്ചി: ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരി നോറയുടെ പിതാവ് സജീവും മുത്തശ്ശി സിപ്‌സിയും ക്രിമിനൽ പശ്‌ചാത്തലമുള്ളവരെന്ന് പോലീസ്. ഇരുവരും ഒട്ടേറെ മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതികളാണ്. സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. ഇതിലുള്ള അസംതൃപ്‌തിയാണ് സിപ്‌സിയുമായി സ്വരച്ചേർച്ചകൾ ഉണ്ടാകാൻ കാരണമെന്ന് കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് പോലീസിന് മൊഴി നൽകി.

തന്റെ ലഹരിമരുന്ന് ഇടപാടുകൾക്ക് മറയായി സിപ്‌സി കുഞ്ഞുങ്ങളെ ഉപയോഗിച്ചിരുന്നു. അതിനാൽ ഇവരുടെ യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്ത് താമസിക്കുമ്പോഴും കുട്ടികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായിരുന്നു ഈ രീതി.

ഇവരുടെ നടപടികളെ നിരന്തരം എതിർത്തിരുന്ന മരുമകൾ ഡിക്‌സി ഗത്യന്തരമില്ലാതെ ഭർത്താവുമായുള്ള ജീവിതം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ, കുട്ടികളെ ഡിക്‌സിക്ക് വിട്ടുകൊടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു.

‘കുഞ്ഞിനെ കാണിക്കില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞിരുന്നു എന്നാൽ, കൊന്നുകളയുമെന്ന് പ്രതീക്ഷിച്ചില്ല, കഴിഞ്ഞ 6ന് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ ഒപ്പം ജോലി ചെയ്‌തിരുന്ന ആൾ നാട്ടിൽ പോയതിനാൽ അതിന് സാധിച്ചില്ല. അന്ന് വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞിന് ഈ അവസ്‌ഥ വരുമായിരുന്നില്ല’; ഡിക്‌സി കണ്ണീരോടെ പറയുന്നു.

കുട്ടികളെ നന്നായി നോക്കാനാണ് വിദേശജോലി തിരഞ്ഞെടുത്തത്. കുഞ്ഞുങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയെങ്കിലും വേണ്ട ഗൗരവത്തിൽ അന്വേഷിച്ചില്ലെന്ന് ഡിക്‌സി ആരോപിച്ചു. താൻ ദുബായിൽ നിന്ന് നാട്ടിലേക്ക് വരാൻ ഒരുങ്ങവേ ഭർത്താവ് ഭീഷണി സന്ദേശം അയച്ചതായും ഡിക്‌സി പറഞ്ഞു.

24കാരനായ ജോൺ ബിനോയ് ഡിക്രൂസും സിപ്‌സിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ വീട്ടിൽ അറിഞ്ഞതോടെ മാതാപിതാക്കളുമായി ജോൺ സ്വരച്ചേർച്ചയിലായിരുന്നു. ദത്തെടുത്ത് വളർത്തിയ മകന്റെ വഴിവിട്ട ജീവിതത്തിൽ മാതാപിതാക്കൾ അസംതൃപ്‌തരായിരുന്നു. എന്നാൽ, നോറയെ കൊലപ്പെടുത്തിയ ശേഷം ജോൺ മാതാപിതാക്കളെ കണ്ട് വിവരം പറഞ്ഞിരുന്നു.

തുടർന്ന്, ജോണിന്റെ അമ്മ കൊലപാതക വിവരം പള്ളുരുത്തി പോലീസിനെ അറിയിച്ചു. അകന്നുമാറാൻ ശ്രമിച്ചപ്പോൾ സിപ്‌സി തന്നെ ഭീഷണിപ്പെടുത്തിയെന്ന് ജോൺ പറയുന്നു. കള്ളക്കേസിൽ കുടുക്കുമെന്നും പറഞ്ഞിരുന്നു. കൊല്ലപ്പെട്ട നോറ ജോണിന്റെ മകളാണെന്ന് ആരോപിച്ചതും ഇയാളെ പ്രകോപിപ്പിച്ചു. തന്റെ വീട്ടിലും ജോലി സ്‌ഥലത്തും സിപ്‌സി എത്തിയിരുന്നു. ഇതാണ് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള കാരണമെന്നാണ് ജോൺ പറയുന്നത്.

Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE