സ്വര്യജീവിതം തടസപ്പെടുത്തുന്നതിനും പൊതുജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നതിന് ആളുകളെ അറസ്‌റ്റ് ചെയ്യുന്ന വാർത്ത നമുക്ക് പരിചിതമാണ്. എന്നാൽ, പട്ടാപ്പകൽ കറങ്ങി നടന്ന് ജനജീവിതം തടസപ്പെടുത്തിയതിന് ബ്രിട്ടീഷ് കൊളംബിയയിൽ അറസ്‌റ്റിലായ ഒരു കക്ഷിയെ കണ്ട് ആളുകൾക്ക് ചിരിയാടാക്കാനാകുന്നില്ല. ഒരു പ്യൂമയെ ആണ് മേപ്പിൾ റിഡ്‌ജിലെ കനേഡിയൻ ഉദ്യോഗസ്‌ഥർ പിടികൂടി കൈവിലങ്ങ് വെച്ചത്.
ഞായറാഴ്‌ച ഉച്ചക്ക് 230 സ്‌ട്രീറ്റിനും 118 അവന്യൂവിനും സമീപം ഒരു താമസക്കാരൻ അവരുടെ വീട്ടുമുറ്റത്ത് പ്യൂമയെ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി കക്ഷിയെ പിടികൂടി. എങ്കിലും, ദയാവധം ചെയ്യാതെ മറ്റെങ്ങോട്ടെങ്കിലും മാറ്റാനായിരുന്നു പോലീസിന്റെ പദ്ധതി. തുടർന്നാണ് പ്യൂമയെ ശാന്തമാക്കി കൈകാലുകളിൽ വിലങ്ങ് വെച്ചത്.
ബിസി കൺസർവേഷൻ ഓഫിസർ സർവീസാണ് മൃഗത്തെ അവിടെ നിന്നും മാറ്റാനെത്തിയത്. ആ സന്ദർഭത്തിൽ പൊതുസുരക്ഷക്കായി വിലങ്ങ് വെക്കുക എന്നത് അത്യന്താപേക്ഷിതമായിരുന്നു എന്നാണ് ഡിറ്റാച്ച്‌മെന്റ് വക്‌താവ് ജൂലി ക്‌ളോസ്‌നർ സിടിവി ന്യൂസിനോട് പറഞ്ഞത്. മൃഗത്തെ ശാന്തമാക്കിയാലും ശേഷം അത് ചിലപ്പോൾ ഓടി മറഞ്ഞേക്കാം എന്നതായിരുന്നു ആശങ്ക എന്ന് ക്‌ളോസ്‌നർ പറഞ്ഞു. ആ രീതിയിൽ കൈവിലങ്ങുകൾ ഉപയോഗിക്കുന്നത് അസാധാരണമാണെന്നും അദ്ദേഹം സമ്മതിച്ചു.
പകൽ വെളിച്ചത്തിൽ ജനവാസ മേഖലയിൽ കറങ്ങുന്നത് കണ്ടെത്തിയതിനാൽ പ്യൂമയെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് കരുതി തന്നെയാണ് അധികൃതർ സ്‌ഥലത്തെത്തിയത്. എന്നാൽ, അത് ചെയ്യാതെ മറ്റൊരു പരിഹാരം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അധികൃതർ. പൊതുജനങ്ങളുടെ സഹായത്തോടെ പ്യൂമയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്‌തു.
Most Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ