പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രായമോ സാഹചര്യമോ ഒന്നും ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് കശ്‌മീരിൽ നിന്നുള്ള മുത്തശ്ശി. 80 വയസാണ് മുത്തശ്ശിക്ക്. എന്നാൽ ഈ പ്രായക്കൂടുതൽ ഒന്നും മുത്തശ്ശിയുടെ ഓർമശക്‌തിയെയോ പഠിക്കാനുള്ള ആഗ്രഹത്തെയോ ബാധിച്ചിട്ടില്ല. നല്ല മണിമണിയായി മുത്തശ്ശി ഇംഗ്ളീഷ് പറയും.
പഴങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയുടെ കശ്‌മീരി പേരുകള്‍ പറയുമ്പോള്‍ അതിന് മറുപടിയായി അവയുടെ ഇംഗ്‌ളീഷ് പേരുകൾ പറയുന്ന മുത്തശ്ശിയുടെ വീഡിയോ ട്വിറ്ററിൽ പുറത്തുവന്നു. സയീദ് സ്ളീറ്റ് ഷാ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് മുത്തശ്ശിയുടെ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മുത്തശ്ശിയുടെ ഈ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്. കശ്‌മീരിലെ പരമ്പരാഗത വസ്‌ത്രമണിഞ്ഞ് തികഞ്ഞ ആത്‌മവിശ്വാസത്തോടെ ആണ് മുത്തശ്ശി മറുപടി നല്‍കുന്നത്. കശ്‌മീരി ഭാഷയുടെ ഉച്ചാരണത്തോടെ ഇംഗ്‌ളീഷ് സംസാരിക്കുന്ന മുത്തശ്ശിയെ ഇരുകയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
കശ്‌മീരിൽ എവിടെയാണ് മുത്തശ്ശിയുടെ വീടെന്ന് വ്യക്‌തമല്ല. എങ്കിലും ഉള്‍നാട്ടില്‍ നിന്നാണെന്ന സൂചന വീഡിയോ ട്വീറ്ററില്‍ പങ്കുവെച്ചയാള്‍ നല്‍കുന്നുണ്ട്. “ജീവിതചക്രം! നമ്മള്‍ കുട്ടിയായിരിക്കുമ്പോള്‍ അവര്‍ നമ്മളെ എങ്ങിനെ സംസാരിക്കണമെന്ന് പഠിപ്പിച്ചു. അതിലും ആരോഗ്യകരമായ കാര്യം പഠനം എന്നത് ജീവിതത്തിലെ മാറ്റമില്ലാത്ത കാര്യമാണെന്നതാണ്”-മുത്തശ്ശിയുടെ വീഡിയോ പങ്കിട്ട് സയീദ് സ്ളീറ്റ് ഷാ ട്വിറ്ററിൽ കുറിച്ചു.
54,000ല്‍പരം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. മുത്തശ്ശിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ വീഡിയോക്ക് കമന്റ് ചെയ്‌തിട്ടുമുണ്ട്.
The circle of life ! ?
They taught us how to talk when we were babies and how the turntables ! What is even more wholesome is that learning is a consistent process in life ! ? pic.twitter.com/NxQ7EHjAwZ— Syed Sleet Shah (@Sleet_Shah) February 14, 2022
Most Read: വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ