വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ

By Desk Reporter, Malabar News
An elephant playing with a young man who came to clean; Video goes viral
Ajwa Travels

കുഞ്ഞുങ്ങൾക്ക് എപ്പോഴും ഓരോരോ കളികളിൽ ഏർപ്പെടാനാണ് ഇഷ്‌ടം.. അത് ഇനി മനുഷ്യരുടേത് ആയാലും മൃഗങ്ങളുടേത് ആയാലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രത്യേകിച്ച് ആനക്കുട്ടികളുടെ കുസൃതികൾ എപ്പോഴും ഏറെ രസകരവും അൽഭുതം തോന്നുന്നതുമാണ്.

ഒരു മൃഗശാലയിൽ നിന്നുള്ള ആനക്കുട്ടിയുടെ രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ആനയെയും ആനക്കുട്ടിയെയും പാർപ്പിച്ച ഇടം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരനുമായി കളിക്കുകയാണ് ആനക്കുട്ടി.An elephant playing with a young man who came to clean; Video goes viralആനപ്പിണ്ടം നീക്കി വൃത്തിയാക്കുന്നതിനിടെ ആനക്കുട്ടി ഓടിവന്ന് മസ്‌തകം കൊണ്ട് ജീവനക്കാരനെ ഇടിച്ചു കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ജീവനക്കാരൻ അതിനെ ചെറു പുഞ്ചിരിയോടെ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ കുട്ടിക്കുറുമ്പന്റെ കുറുമ്പൊന്നും ശ്രദ്ധിക്കാതെ ഒരു വശത്ത് ഒതുങ്ങി നിൽക്കുകയാണ് ആന.

Most Read:  ഒപ്പം നിന്ന നാട്ടുകാരെ മറന്നില്ല; സ്വന്തം നാട്ടിൽ സൗജന്യ ചികിൽസ ഒരുക്കി യുവഡോക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE