തിരുവനന്തപുരം: മകളെ പീഡിപ്പിച്ച കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ആയ പിതാവിന് 17 വർഷം തടവും, 16.5 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. ജഡ്‌ജി കെവി രജനീഷ് ആണ് വിധി പറഞ്ഞത്. 2019ലാണ് 10 വയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവം നടന്നത്.
ഉറങ്ങി കിടക്കുകയായിരുന്ന മകളെ പിതാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് അധ്യാപകരോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അധ്യാപകർ നൽകിയ പരാതിയിൽ പാങ്ങോട് പോലീസ് കേസെടുക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. 19 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും വിസ്‌തരിച്ചത്. കൂടാതെ 21 രേഖകൾ തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു.
Read also: നിലപാടുകൾ സ്‍ത്രീവിരുദ്ധം; ‘അമ്മ’യുടെ നടപടിയിൽ ഹരീഷ് പേരടി







































