യുപിയിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ 19കാരി മരിച്ചു

By Desk Reporter, Malabar News
Stop-Rape_2020-Sep-29
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ് ദലിത് പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയത്. തുടർന്ന് ഡെൽഹി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സെപ്റ്റംബർ 14നായിരുന്നു സംഭവം. വളർത്തു മൃ​ഗങ്ങൾക്ക് തീറ്റ ശേഖരിക്കാൻ പോകവെ നാലു പേർ ചേർന്ന് തന്നെ ഉപദ്രവിക്കുകയായിരുന്നു എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ആദ്യം നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിഷേധം ഉയർന്നതിനു പിന്നാലെ പോലീസ് നാലു പ്രതികളേയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Also read:  ബാബരി കേസ്; പ്രതികൾ ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം

പെൺകുട്ടിയുടെ മരണ വാർത്ത വന്നതിനു പിന്നാലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി രംഗത്തെത്തി. യുപിയിലെ ക്രമസമാധാനം തകർന്നു എന്നും സ്‌ത്രീകൾക്ക് യാതൊരു സുരക്ഷയും ഒരുക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പരസ്യമായി ആളുകൾ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. പെൺകുട്ടിയുടെ കൊലയാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE